×

ഗ്രീന്‍ പവര്‍ എക്സ്പോ 24 മുതല്‍ 26 വരെ

കൊച്ചി: കേരളത്തിലെ പാരമ്ബര്യേതര ഊര്‍ജ മേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും കൂട്ടായ്മയായ കേരള റിന്യുവല്‍ എനര്‍ജി എന്റര്‍പ്രണേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന്‍ (ക്രീപ) സംഘടിപ്പിക്കുന്ന രണ്ടാമത് ഗ്രീന്‍ പവര്‍ എക്സ്പോയ്ക്ക് 24 മുതല്‍ 26 വരെ ബോള്‍ഗാട്ടി പാലസ് വേദിയാകും. കേന്ദ്ര ഊര്‍ജ മന്ത്രാലയം, അനര്‍ട്ട്, കേരള സംസ്ഥാന എനര്‍ജി മാനേജ്മെന്റ് സെന്റര്‍, നാഷ്ണല്‍ സ്കില്‍ കൗണ്‍സില്‍ ഫോര്‍ ഗ്രീന്‍ ജോബ്സ് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പാരമ്ബര്യേതര ഊര്‍ജ മേഖലയുടെ സാങ്കേതിത വശങ്ങളെ സംബന്ധിച്ച ഇരുപതില്‍പരം വിഷയങ്ങളില്‍ പ്രഗത്ഭര്‍ നയിക്കുന്ന സെമിനാറും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
എന്‍ജിനീയറിങ്, ഡിപ്ലോമ, ഐ.ടി.ഐ വിദ്യാര്‍ഥികള്‍ക്കായി പാരമ്ബര്യേതര ഊര്‍ജമേഖലയുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങളും നടക്കും. വിജയികള്‍ക്കു കാഷ് അവാര്‍ഡുകള്‍ നല്‍കും. റിന്യൂവബിള്‍ എനര്‍ജി ഉപകരങ്ങള്‍, സോളാര്‍ റിക്ഷ, സോളാര്‍ തട്ടുകട, സോളാര്‍ ഇഡ്ഡലി മേക്കിങ് എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. സെമിനാറില്‍ പങ്കെടുക്കുന്നതിനും രജിസ്ട്രേഷന്‍ ഫീസ് മൂതലായവയ്ക്കും ന്ദന്ദന്ദ.ത്സനുനുണ്മന്റ.ഗ്നത്സദ്ദ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ക്രീപ പ്രസിഡന്റ് ഫാ. ജോര്‍ജ് പീറ്റര്‍ പിട്ടാപ്പിള്ളില്‍, വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍, സെക്രട്ടറി സി. ജോസ് കല്ലൂക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ചാവറ തീര്‍ഥാടന

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top