×

ദലിത് പൂജാരിമാര്‍ക്ക് ഇന്ന് പറവൂരില്‍ സ്വീകരണം

പറവൂരില്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുജാരിമാരായി നിയമനം ലഭിച്ച ദലിത് വിഭാഗത്തില്‍പ്പെട്ട അഞ്ചുപേര്‍ക്ക് ഇന്ന് വൈകിട്ട് പറവൂരില്‍ സ്വീകരണം നല്‍കും. വൈകിട്ട് 5ന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ കവലയ്ക്കു സമീപം പഴയമാര്‍ക്കറ്റില്‍ നടത്തുന്ന സ്വീകരണ സമ്മേളനത്തില്‍ തന്ത്രിമാരും വിവിധ ഹൈന്ദവനേതാക്കളും ഉള്‍പ്പെടെ പങ്കെടുക്കും.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ും. യവേഴപ്പറമ്ബ് ചിത്രന്‍ നമ്ബൂതിരിപ്പാട് അധ്യക്ഷത വഹിക്കും. പൂജാരിമാരായി നിയമനം ലഭിച്ച പി.ആര്‍. യദുകൃഷ്ണന്‍, എം.കെ. പ്രദീപ്കുമാര്‍, പി.എസ്. സുമേഷ്, ജി. ജീവന്‍, പി.സി. മനോജ് എന്നിവര്‍ക്ക് നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് മേഖല സെക്രട്ടറി കെ.ആര്‍. കൃഷ്ണകുമാര്‍ അറിയിച്ചു. പാലിയം വിളംബരത്തിന്റെ സാക്ഷാത്കാരമായാണ് ദലിത് പൂജാരി നിയമനത്തെ ഹിന്ദു ഐക്യവേദി വിവക്ഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top