×

കോതമംഗലത്ത് വിദേശികള്‍ രണ്ടര ലക്ഷത്തിന്റെ വിദേശ കറന്‍സി കവര്‍ന്നു

കോതമംഗലം: നഗരഹൃദയത്തിലെ വിദേശ നാണയ വിനിമയ സ്ഥാപനത്തില്‍ നിന്നും വിദേശികളായ രണ്ടുപേര്‍ അതിവിദഗ്ധമായി രണ്ടരലക്ഷം രൂപയ്ക്ക് തുല്യമായ റിയാലുമായി കടന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടുമണിയോടെ കടയിലെത്തിയ ഇവര്‍ ഏതാനും വിദേശ കറന്‍സികള്‍ മാറ്റി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ ആവശ്യപ്പെട്ട വിദേശ കറന്‍സികള്‍ ഉടമ കാണിക്കുകയും പിന്നീട് വിവരം അറിയിക്കാമെന്ന് ഇരുവരും പറയുകയും ചെയ്തു. ഇതിനിടെ ഇവരിലൊരാള്‍ കടയില്‍ നിന്നും ഒരു വിദേശ പെര്‍ഫ്യും വാങ്ങുകയും ചെയ്തു. ഏതാണ്ട് ഒരു മാസം മുമ്ബ് കടയില്‍ വന്ന് വിദേശ കറന്‍സികള്‍ വിനിമയം ചെയ്ത പരിചയമുണ്ടായിരുന്നതിനാല്‍ ഉടമ സംശയങ്ങളൊന്നുമില്ലാതെയാണ് ഇവരെ സമീപിച്ചത്. തലയില്‍ പീ ക്യാപ് വച്ചാണ് ഇവര്‍ കടയില്‍ വന്നത്. അതുകൊണ്ടുതന്നെ സി.സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഇവരുടെ മുഖം കൃത്യമായി ലഭ്യമല്ല. ജോര്‍ദാന്‍ സ്വദേശികളെന്നാണ് ഇവര്‍ ആദ്യ സന്ദര്‍ശനത്തില്‍ പറഞ്ഞിരുന്നത്.

ഉടമ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ തട്ടിപ്പ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നടന്നതായാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top