×

പത്താംതരം തുല്യത പരീക്ഷ എഴുതിയത് 732 പേര്‍

ആലപ്പുഴ: പത്താംതരം തുല്യതയുടെ പന്ത്രണ്ടാമത് ബാച്ചില്‍ 732 പേര്‍ പൊതു പരീക്ഷ എഴുതി. എഴുതിയവരില്‍ 337 പേര്‍ സ്ത്രീകളാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള 16 ഹൈസ്കൂൂളുകളിലാണ് പരീക്ഷ നടത്തിയത്. പത്താംതരം തുല്യത കോഴ്സിന് പി.എസ്.സി. അംഗീകാരമുള്ളതിനാല്‍ നിയമനങ്ങള്‍ക്കും പ്രമോഷനും വേണ്ടിയാണ് പലരും പരീക്ഷ എഴുതിയത്.
ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പരീക്ഷ എഴുതിയത് ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളിലാണ്. കുറവ് തലവടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്. എസ്.എല്‍. പുരം ജി.എസ്.എം.എം.ജി.എച്ച്‌.എസ്.എസില്‍ പരീക്ഷയെഴുതിയ 57 കാരനായ രാമചന്ദ്രനാണ് ഏറ്റവും പ്രായം കൂടിയ പരീക്ഷാര്‍ഥി. പട്ടികജാതിയില്‍പ്പെട്ട 275 പേരും പട്ടികവര്‍ഗത്തില്‍പ്പെട്ട 13 പേരും പരീക്ഷ എഴുതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top