×

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന: യു.ഡി.എഫ്

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ സമ്മര്‍ദത്തിലാക്കി റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി. തോമസ് ചാണ്ടിയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് വൈകുകയാണ്.
അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതരമായ നിയമലംഘനങ്ങളും കൈയേറ്റങ്ങളും ലഘൂകരിച്ച്‌ നിസാരപരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ശ്രമമെങ്കില്‍ യു.ഡി.എഫ് ശക്തമായ സമരം ആരംഭിക്കും. ഇതേക്കുറിച്ച്‌ ആലോച്ചിക്കാന്‍ ഇന്ന് മൂന്നിന് ആര്‍.എസ്.പി. ജില്ലാ ഓഫീസില്‍ യോഗം ചേരുമെന്ന് മുരളി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top