×

വീടെന്ന സ്വപ്നം സാക്ഷത്കരിക്കാന്‍ നസീറിന് വേണം സുമനസ്സുകളുടെ സഹായം

മട്ടന്നൂര്‍ : വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആകെയുള്ള സ്ഥലത്ത് ഒരു തറ കെട്ടിയിട്ട് വര്‍ഷം മൂന്നായി .ഇതിനിടയില്‍ കൂലി പണി ചെയ്ത് മിച്ചം കിട്ടുന്നത് ബാക്കിവെച്ച്‌ ചുമര് വെക്കാന്‍ തുടങ്ങിയപ്പോഴാണ് മണക്കായി സ്വദേശി നസീറിനെ തേടി രോഗം എത്തിയത്. വയറു വേദയാണെന്ന് കരുതി കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് ഡോക്ടര്‍ കൊടിയേരി കാന്‍സര്‍ സെന്ററിലേക്ക് ചികില്‍സ മാറ്റാന്‍ നിര്‍ദ്ദേശിച്ചത്. പെട്ടെന്ന് ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തു. കൂലിപ്പണിക്കാരനായ നസീറിന്റെ ജീവിത്തിലെ മിച്ചം വെച്ചതും സുമനസ്സുകളുടെ സഹായവും കൊണ്ട് ഓപ്പറേഷന്‍ നടത്തി. ഇതിനോടകം തന്നെ ചികില്‍സയ്ക്കായി രണ്ട് ലക്ഷം രൂപയോളം ചെലവാകുകയും ചെയ്തു. ഇപ്പോള്‍ 45 ദിവസം കൂടുമ്ബോള്‍ 13800 രൂപ ഇഞ്ചക്ഷന് മാത്രം കൊടുക്കണം. മറ്റ് മരുന്നുകള്‍ വേറെയും. വിദ്യാര്‍ഥികളായ മക്കളും ഭാര്യയും ഇപ്പോള്‍ താമസിക്കുന്നത് ഒറ്റമുറി വീടിലാണ്. 16 വയസുള്ള പെണ്‍കുട്ടിയടക്കം താമസിക്കുന്ന ഇവിടെ ഭക്ഷണം പാകം ചെയ്ന്നയതും, ഉറങ്ങുന്നതുമെല്ലാം ഈ ഒരു മുറിയിലാണ്.

കുടുംബത്തിന്റെ നിത്യവൃത്തി തന്നെ മുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ആരുടെയെങ്കിലും കനിവ് വേണം ഇപ്പോള്‍ ഈ അഞ്ചു വയറുകള്‍ നിറയാന്‍. ഇവരുടെ ഈ ദുരവസ്ഥ ശ്രദ്ധയില്‍ പെട്ട മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് സി.പി ഇബ്രാഹിം കണ്‍വീനറായി സഹായകമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. നസിറിന്റെ തുടര്‍ ചികില്‍സയ്ക്കും കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയാനും ഇനി ഉദാരമതികളുടെ സഹായം മാത്രമാണ് ഏക മാര്‍ഗം.

സഹായ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് സി.പി ഇബ്രാഹിം , വി.കെ നസീര്‍ ,ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ,മട്ടന്നൂര്‍ ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ് : ഐ.ക്യു.ബി.എ 0003192 അക്കൗണ്ട് നമ്ബര്‍ :319201000002901.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top