×

ഇരട്ട പദവി: യൂത്ത്​ലീഗ് മണ്ഡലം കൗണ്‍സിലില്‍ ബഹളം

നാദാപുരം: നേതാവി​െന്‍റ ഇരട്ട പദവിയെ ചൊല്ലി നാദാപുരം മണ്ഡലം യൂത്ത് ലീഗ് കൗണ്‍സിലില്‍ ബഹളവും വാക്കേറ്റവും. ഇതേതുടര്‍ന്ന് ലീഗ് ഹൗസില്‍ ജില്ല നിരീക്ഷകന്‍ പി.പി. റഷീദി​െന്‍റ സാന്നിധ്യത്തില്‍ നടന്ന യോഗം അലങ്കോലമായി. ഇരട്ട പദവി സംബന്ധമായി സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാമെന്ന നിരീക്ഷക​െന്‍റ ഉറപ്പില്‍ യോഗം പിരിയുകയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദ് അലിയുടെ ഇരട്ട പദവിയാണ് ബഹളത്തിന് കാരണം. നാദാപുരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കൂടിയാണ് മുഹമ്മദ് അലി. രണ്ട് സ്ഥാനങ്ങള്‍ വഹിക്കാന്‍ പാടില്ലെന്നാണ് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ നിലപാട്. ഇതി​െന്‍റ അടിസ്ഥാനത്തില്‍ ലീഗ് വാണിമേല്‍ പഞ്ചായത്ത് സെക്രട്ടറി കെ.വി. കുഞ്ഞമ്മദ്, വളയം പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി.വി. കുഞ്ഞമ്മദ് എന്നിവരെ യൂത്ത് ലീഗി​െന്‍റ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇവരുടെ ഒഴിവിലേക്ക് പകരക്കാരെ കണ്ടെത്താന്‍കൂടിയാണ് ഞായറാഴ്ച കൗണ്‍സില്‍ വിളിച്ചിരുന്നത്. നേരത്തെ, ഗള്‍ഫില്‍ പോകാന്‍ വേണ്ടി പഞ്ചായത്ത് ലീഗ് ജന.

സെക്രട്ടറി സ്ഥാനത്തുനിന്ന് മുഹമ്മദ് അലി താല്‍ക്കാലിക അവധിയെടുത്തിരുന്നു. ഈ വിവരം തെറ്റായി സംസ്ഥാന നേതൃത്വത്തെ അറിയിച്ച്‌ ഇരട്ട പദവി നില നിര്‍ത്തുകയായിരുന്നുവെന്നാണ് യോഗത്തില്‍ ആക്ഷേപമുയര്‍ന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top