×

മാലിന്യവിമുക്ത കെ.സി. ആര്‍.എക്ക് തുടക്കമായി

തിരുവനന്തപുരം: കരകുളം കാവടി തലയ്ക്കല്‍ ചര്‍ച്ച്‌ റോഡ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യ വിമുക്ത കെ.സി.ആര്‍.എ പദ്ധതിക്ക് തുടക്കം കുറിച്ചു. അസോസിയേഷന്റെ അഞ്ചാം വാര്‍ഷിക യോഗത്തില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില എം.എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച്‌ നടന്ന സമ്മേളനവും കുടുംബസംഗമവും സി. ദിവാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ വിശദീകരണം തിരുവനന്തപുരം ജില്ലാ സഹകരണ ബയോടെക്നോളജിയുടെ പ്രസിഡന്റ് വി.ശിവകുമാര്‍ നല്‍കി. ശുചിത്വ മിഷന്റെയും തിരുവനന്തപുരം ജില്ലാ സഹകരണ ബയോടെക്നോളജിയുടെയയും സംയുക്താഭിമുഖ്യത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രദര്‍ശനവും നടന്നു. യോഗത്തില്‍ കെ.സി.ആര്‍. എ പ്രസിഡന്റ് പി. വിക്ലിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.
സജീവ്, ജില്ലാ പഞ്ചായത്ത് മെമ്ബര്‍മാരായ മായാദേവി, ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് മെമ്ബര്‍ ഗീതാഞ്ജലി എല്‍, രാജമ്മ സുകുമാരന്‍, റവ. കെ.സി സെല്‍വരാജ്, പാസ്റ്റര്‍ സ്റ്റീഫന്‍സന്‍, സെമി ഡയറക്ടര്‍ റോയ് സെബാസ്ത്യന്‍, കണ്‍വീനര്‍ പി.ഐ. ബ്രൈറ്റ് സിംഗ് രാജ് എന്നിവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top