×

ബാഗ് മോഷ്ടാവ് അറസ്റ്റില്‍

തിരുവനന്തപുരം: കാറില്‍ നിന്നും ട്രെയിനില്‍ നിന്നുംബാഗ് മോഷ്ടിക്കുന്ന വിരുതന്‍ തിരുവനന്തപുരം സിറ്റി ഷാഡോ പോലിസിന്റെ പിടിയിലായി. എറണാകുളം കാലടി സ്വദേശി ജനീഷ് ആണ് പിടിയിലായത്.
യാത്രക്കിടയില്‍ ആഹാരം കഴിക്കുന്നതിനും മറ്റും ഹോട്ടലുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ യാത്രക്കാരില്‍ നിന്നുമാണ് ഇയാള്‍ ബാഗുകള്‍ തട്ടി എടുക്കുന്നത്. സെക്കന്റ് ക്ലാസ് ടിക്കറ്റ് എടുത്ത് ടെയിനില്‍ യാത്ര തുടങ്ങുന്ന ഇയാള്‍ ടി ടി ആറിനെ കണ്ട് ഏസി ടിക്കറ്റ് തരപ്പെടുത്തിയാണ് ബാഗുകള്‍ കവര്‍ച്ച ചെയ്യുന്നത്. ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ വന്ന കുടുംബം യാത്ര ചെയ്ത കാറില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തത്, കൊച്ചി മറൈന്‍ ഡ്രൈവില്‍ നിന്നും ബാഗ് കവര്‍ന്നത് മുതലായ കേസുകള്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഫോര്‍ട്ട് പോലിസ് സ്റ്റേഷന്‍, അടിമാലി, കോട്ടയം റെയില്‍വേ പോലിസ് സ്റ്റേഷന്‍, ആലപ്പുഴ പോലിസ് റെയില്‍വേ സ്റ്റേഷന്‍, എറണാകുളം റെയില്‍വേ പോലിസ് സ്റ്റേഷന്‍, തമിഴ്നാട്ടിലെ വിവിധ റെയില്‍വേ പോലിസ് സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. കണ്‍ട്രോള്‍ റൂം അസിസ്റ്റ്ന്റ് കമ്മിഷണര്‍ വി. സുരേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമ്ബാനൂര്‍ എസ് ഐ സമ്ബത്ത്, ഷാഡോ ടിം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ജനിഷിനെ അറസ്റ്റ് ചെയ്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top