×

എസ്.പി.സിയുടെ ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം നടന്നു

നെയ്യാറ്റിന്‍കര: ലഹരി എന്ന വിപത്തിനെതിരെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട , നെയ്യാറ്റിന്‍കര താലൂക്കുകളിലെ വിവിധ സ്കൂളുകളിലെ എസ്.പി.സിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നെയ്യാറ്റിന്‍കര ബി.എച്ച്‌.എസ്.എസ് , പാറശാല എച്ച്‌.എസ്.എസ്, മാരായമുട്ടം എച്ച്‌.എസ്.എസ് തുടങ്ങി സ്കൂളുകളിലെ 500 ഓളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ കൂട്ടയോട്ടം ഫ്ളാഗ് ഒഫ് ചെയ്തു. കെ.ആന്‍സലന്‍ എം.എല്‍.എ പ്രാവിനെ പറത്തി ലഹരിക്കെതിരെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു. സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം ഡീസന്‍ സെല്‍വന്‍ ആദ്യ ഗോളടിച്ച്‌ ലഹരി ക്കെതിരെ 1000 ഗോള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഡിയത്തില്‍ നിന്നും ഓടിയെത്തിയ കൂട്ടയോട്ടം ബി.എച്ച്‌.എസ്.എസില്‍ സമാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ തയാറാക്കിയ കാന്‍വാസില്‍ ലഹരിക്കെതിരെ നടത്തുന്ന ഒപ്പു ശേഖരണം നര്‍ക്കോട്ടിക് സെല്‍ എസ്.പി ചന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും ഒപ്പു വച്ചു. പൊതു സമ്മേളനത്തില്‍
ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ഹരികുമാര്‍ , സി.ഐ.അരുണ്‍, എക്സൈസ് സി.ഐ ബഞ്ചമിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top