×

ഹര്‍ത്താല്‍: കടകള്‍ അടഞ്ഞു; കെ.എസ്​.ആര്‍.ടി.സി ബസുകള്‍ ഒാടി

തൊ​ടു​പു​ഴ: ഇ​ന്ധ​ന​ത്തി​​െന്‍റ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല​ക്ക​യ​റ്റം ഉ​ള്‍​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ യു.​ഡി.​എ​ഫ് ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ല്‍ ജി​ല്ല​യി​ല്‍ സ​മാ​ധാ​ന​പ​രം. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഹ​ര്‍​ത്താ​ല​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും സ​ര്‍​ക്കാ​ര്‍ ഒാ​​ഫി​​സു​​ക​​ളും ക​​​​ട​​​​ക​​​​ളും അ​ട​പ്പി​ക്കു​ക​യും ചെ​യ്​​തു. തൊ​ടു​പു​ഴ​യ​ട​ക്കം പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ ക​ട​ക​മ്ബോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി. ജി​ല്ല​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ സ​ര്‍​വി​സ് ന​ട​ത്തി.
തൊ​ടു​പു​ഴ ഡി​പ്പോ​യി​ല്‍​നി​ന്ന്​ രാ​വി​ലെ 16 സ​ര്‍​വി​സ്​ ന​ട​ത്തി​യ​താ​യി കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ര്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ്​ മ​റ്റു പ​ല സ​ര്‍​വി​സു​ക​ളും ന​ട​ത്താ​തി​രു​ന്ന​തെ​ന്നും ഡ്രൈ​വ​ര്‍​മാ​രും ക​ണ്ട​ക്ട​ര്‍​മാ​രും ഡ്യൂ​ട്ടി​ക്കാ​യി രാ​വി​ലെ ഡി​പ്പോ​യി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഹ​ര്‍​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച്‌​ യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ രാ​വി​ലെ ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മു​നി​സി​പ്പ​ല്‍ മൈ​താ​ന​ത്തി​ന്​ സ​മീ​പം ന​ട​ന്ന യോ​ഗ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്, എ​ന്‍.​ഐ. ബെ​ന്നി, ടി.​ജെ. പീ​റ്റ​ര്‍, ജി​യോ മാ​ത്യു, വി.​ഇ. താ​ജു​ദ്ദീ​ന്‍, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, കെ. ​സു​രേ​ഷ് ബാ​ബു, ശി​വ​ദാ​സ്, എ.​എം. ഹാ​രി​ദ്, പി.​എ​ന്‍. രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ക​ട​ന​ത്തി​ന് വി.​എ. ജി​ന്ന, കെ.​ജി. സ​ജി​മോ​ന്‍, എം.​എ. ക​രീം, ടി.​എ​ല്‍. അ​ക്ബ​ര്‍, രാ​ജേ​ഷ് ബാ​ബു, സി​ബി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
പീ​രു​മേ​ട്: താ​ലൂ​ക്കി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്നു. ദേ​ശീ​യ​പാ​ത 183ല്‍ ​സ​ര്‍​വി​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി.​യു​ടെ മി​ക്ക ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വി​സു​ക​ളും മു​ട​ക്കം കു​ടാ​തെ ഓ​ടി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളും. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​ല​പ്പാ​റ​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. ഹോ​ട്ട​ലു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന​ത് ഇ​ത​ര സം​സ്ഥാ​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നെ​ത്തി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​ച്ചു.
നെ​ടു​ങ്ക​ണ്ടം: യു.​ഡി.​എ​ഫ് ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ല്‍ പൂ​ര്‍​ണം. ചെ​മ്മ​ണ്ണാ​ര്‍, നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, പാ​മ്ബാ​ടും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഹ​ര്‍​ത്താ​ല​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​ശേ​ഷം വി​ട്ട​യ​ച്ചു. രാ​വി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ല്‍ പ്ര​ക​ട​നം ന​ട​ത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top