×

ഫാ ടോമിന്റെ മോചനത്തിന് വത്തിക്കാന്‍ ഇടപെടുന്നു

വത്തിക്കാന്‍: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വത്തിക്കാന്‍. ഫെയ്സ്ബുക്കിലൂടെ പുറത്തുവന്ന ചിത്രം ഫാദറിന്റേതാണോയെന്നു വ്യക്തമല്ലെന്നും സന്ദേശങ്ങളുടെയും വിഡിയോയുടെയും കൃത്യതയില്‍ സംശയമുണ്ടെന്നും സലേഷ്യന്‍ സഭ അറിയിച്ചു.

 

അതിനിടെ, ഫാ.ടോമിന്റെ സുഹൃത്തുക്കള്‍ക്ക് ഫെയ്സ്ബുക് സന്ദേശം ലഭിച്ചു. യെമനി ഫ്രണ്ട് എന്നു പറഞ്ഞാണ് സന്ദേശം അയച്ചിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ വാക്കുകള്‍ കള്ളത്തരമാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോയുടെ ലിങ്കും സന്ദേശത്തിലുണ്ട്. ഫാ.ടോമിന്റെ പേരില്‍ ഫെയ്സ്ബുക് പോസ്റ്റുകള്‍ വന്നു തുടങ്ങിയതോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഇതാരാണെന്ന ചോദ്യമുന്നയിച്ചു മെസേജ് അയക്കുകയും ടൈംലൈനില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

ഫാ. ടോം ഉഴുന്നാലിന്റെ അറിവോടെ അദ്ദേഹത്തിന്റെ യെമനിലെ സുഹൃത്താണ് ഇതു ചെയ്യുന്നതെന്നാണ് എല്ലാവര്‍ക്കും നല്‍കുന്ന മറുപടി. കഴിഞ്ഞ മാര്‍ച്ച്‌ നാലിനാണു കോട്ടയം സ്വദേശിയായ സലേഷ്യന്‍ വൈദികനായ ഫാ. ടോം ഉഴുന്നാലിനെ തെക്കന്‍ ഏഡനിലെ മിഷനറീസ് ഓഫ്് ചാരിറ്റീസ് സന്യാസിനീ സമൂഹത്തിന്റെ കേന്ദ്രത്തില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top