×

നികുതി വെട്ടിപ്പ്: ലയണല്‍ മെസിക്ക് 21 മാസത്തെ തടവുശിക്ഷ

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കും പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും തടവുശിക്ഷ. സ്‌പെയിനിലെ നികുതി വെട്ടിപ്പ് കേസില്‍ 21 മാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. സ്പാനിഷ് കോടതിയുടെതാണ് ഉത്തരവ്. മെസി 14 കോടിയും പിതാവ് 11 കോടി പിഴ അടയ്ക്കണം. 53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് പ്രോസിക്യൂഷന്‍ വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിഭാഗം വക്താവ് പറഞ്ഞു.

കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റ് ഫൈനലിലെ തോൽവിയെത്തുടർന്ന് രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ച ലയണൽ മെസ്സിയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിധി.ജയില്‍ ശിക്ഷ അനുഭവിക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. സ്‌പെനിലെ നിയമമനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷകള്‍ക്ക് തടവില്‍ ഇളവ് ലഭിക്കും. ഇതിനായി സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. നികുതിവെട്ടിപ്പു നടത്തിയതിന്റെ പേരിൽ ആരോപണമുയർന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്‌പെയിനിലെ നികുതി വകുപ്പിൽ അടച്ചിരുന്നു. ഫുട്ബോൾ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തിൽ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണവേളയിൽ മെസ്സി കോടതിയിൽ വ്യക്തമാക്കിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top