×

ഈ അക്രമം പെണ്ണുകേസ് പ്രതിയെ സംരക്ഷിക്കാന്‍: അഡ്വ.സംഗീത ലക്ഷ്മണ

കൊച്ചി• അഭിഭാഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ. പെണ്ണുകേസില്‍ പ്രതിയായ സഹപ്രവര്‍ത്തകനു കുടപിടിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് അഭിഭാഷക സംഘടനയെ സമരത്തിലേക്കു നയിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിക്കുന്നത് പത്തുശതമാനം അഭിഭാഷകര്‍ മാത്രമാണെന്നും സംഗീത സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്തിന്റെ പേരിലാണെങ്കിലും തലപോകുന്ന കാര്യമാണെങ്കില്‍ക്കൂടിയും സ്വന്തം കക്ഷികളുടെ കേസ് കോടതിയില്‍ വിളിക്കുന്ന ദിവസം ഹാജരാകുമെന്നും അവര്‍ വ്യക്തമാക്കുന്നു.

സംഗീതയെഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം:

എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചുവോ? നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള ഹൈക്കോടതി അഭിഭാഷകരില്‍ വളരെ വളരെ ചുരുക്കം, ഏറിയാല്‍ 10 ശതമാനം മാത്രമാണ് കഴിഞ്ഞ 3 ദിവസമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ചില അഭിഭാഷകര്‍ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിച്ചുകൊണ്ടുള്ള updates ഇവിടെ പോസ്റ് ചെയ്തിട്ടുള്ളത് എന്ന്; ഇവരില്‍ പലരും മറ്റുള്ളവരുടെ updates /photos share ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കൂട്ടര്‍ തന്നെ പോസ്റ് ചെയ്യുന്ന links/ photosല്‍ വിരലില്‍ എണ്ണാവുന്നത്ര വനിതാ അഭിഭാഷകരെ മാത്രമേ കാണാനും ഉള്ളു എന്നതും നിങ്ങള്‍ ശ്രദ്ധിച്ചുവോ? പുരുഷനായാലും സ്ത്രീയായാലും ബാക്കി ഏതാണ്ട് 90 ശതമാനം അഭിഭാഷകരും ഈ വിഷയത്തില്‍ silent ആണ് detached ആണ്. ശ്രദ്ധിക്കുക.

ഇനി ഹൈക്കോടതി boycott എന്ന കലാപരിപാടിയുടെ കാര്യം- ഇന്ന് കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അഭിഭാഷകര്‍ മുഴുവന്‍ ഈ കസ്രത്തിനെ അനുകൂലിക്കുന്നു എന്നും അര്‍ത്ഥമില്ല. നമ്മുടെ നാട്ടില്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ നമ്മള്‍ ജോലിക്ക് പോകാതിരിക്കുന്നത് ഹര്‍ത്താല്‍ അനുകൂലിക്കുന്നത് കൊണ്ട് തന്നെയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെയും അന്യോജ്യം, പര്യാപ്തം.

വെള്ള ഉടുപ്പും കഴുത്തില്‍ വെള്ള ബാന്‍ഡും അതിനുമുകളില്‍ കറുത്ത കോട്ടും- പവിത്രം എന്ന് ഞാന്‍ കരുതുന്ന യൂണിഫോം- ധരിച്ച്‌ നടുറോഡില്‍ ഇറങ്ങി അതിസാഹസീക സ്റ്റണ്ടുകളും ആരെയും വെല്ലുന്ന അസഭ്യവര്‍ഷവും!! എല്ലാം തുടങ്ങുന്നത് പെണ്ണ് കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാന്‍, ചൂട്ടു കത്തിച്ചു പിടിച്ചു അവനെ വീട്ടില്‍ തിരിച്ച്‌ എത്തിയ്ക്കാന്‍, മാധ്യമ ക്യാമറകളില്‍ നിന്നു അവനെ ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയാതെ പോയ തങ്ങളുടെ കഴിവുകേട് മറച്ചു പിടിക്കാന്‍, മറ്റു പരാക്രമങ്ങളിലേയ്ക്ക് ഹൈക്കോടതി അഭിഭാഷസംഘടന തയ്യാറായി ഇറങ്ങി പുറപ്പെട്ടപ്പോള്‍ മാത്രമാണ്. അതാണ്, അതു തന്നെയാണ് ROOT CAUSE. ORIGIN അതു തന്നെയാണ്.

ഇതാണ് ഒരു അഭിഭാഷസംഘടന എന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എങ്കില്‍, ഒരു അഭിഭാഷസംഘടനയുടെ പ്രവര്‍ത്തശൈലി എങ്കില്‍……. I leave it your IQ to guess, imagine, predict and predicate how things would be here if this is how it’s going to be, in future tense!!

 

മേല്‍ പറഞ്ഞ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവര്‍, എതിര്‍പ്പുള്ള അഭിഭാഷക സുഹൃത്തുക്കള്‍ അതു രേഖപ്പെടുത്തുവാന്‍ സ്വന്തം profile wall ഉപയോഗിക്കുക. ആവശ്യമെങ്കില്‍ എന്നെ tag ചെയ്തും കൊള്ളുക. എന്റെ നെഞ്ചത്തോട്ട് കയറാന്‍ വരണ്ട എന്ന് അര്‍ത്ഥം. എനിക്കാണെങ്കില്‍ നെഞ്ച് അല്‍പം കൂടുതലും നട്ടെലിന് അല്പം ബലകൂടുതലും ഉള്ളതാണ്.

PS: എന്നെ കേസ് ഏല്‍പ്പിക്കുന്നവര്‍ ഇത് ഓര്‍മിക്കുക, അറിയുക. ഉറപ്പിച്ചു കൊള്ളുക.

എന്ത് വിപ്ലവം ഉണ്ടാക്കാനായിട്ടാണ് എങ്കിലും, ഇനി അതല്ല എന്റെ തന്നെ തല പോകുന്ന കാര്യമാണ് എങ്കില്‍ കൂടി, നിങ്ങളുടെ കേസ് കോടതിയില്‍ പോസ്റ് ചെയ്യതിട്ടുള്ള ദിവസം നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ കേസില്‍ കോടതിയില്‍ ഹാജരാകാതെ ഇമ്മാതിരി നാണംകെട്ട, നെറികെട്ട, ബോധംകെട്ട വേഷംകെട്ടുകള്‍ ഉറിഞ്ഞാടുന്ന അഭിഭാഷകക്കൂട്ടത്തില്‍ ഈ സംഗീത ലക്ഷ്മണ ഉണ്ടാവില്ല. പകരം നിങ്ങളുടെ കേസ് വിളിക്കുമ്ബോള്‍ കോടതിയുടെ മുന്നില്‍, തല ഉയര്‍ത്തി പിടിച്ചു തന്നെ നില്‍ക്കുന്നുണ്ടാവും ഞാന്‍!!

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top