×

29 ഉദ്യോഗസ്ഥരുമായി ഇന്ത്യന്‍ വ്യോമസേന വിമാനം കടലില്‍ കാണാതായി

ചെന്നൈ • താംബരം വ്യോമതാവളത്തില്‍നിന്നു പോര്‍ട്ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേന വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. 29 ജീവനക്കാരുമായി പുറപ്പെട്ട എഎന്‍ 32 വിമാനമാണു കാണാതായത്.ഇന്നു രാവിലെ 7.30നാണു താംബരം വ്യോമതാവളത്തില്‍ നിന്നു വിമാനം പുറപ്പെട്ടത്. 8.12നാണു ചെന്നൈ എയര്‍ട്രോഫിക് കണ്‍ട്രോളില്‍ വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.

 

പോര്‍ട്ബ്ലെയറില്‍ രാവിലെ 11.30നാണു വിമാനം ഇറങ്ങേണ്ടിയിരുന്നത്.വിമാനം കണ്ടെത്താനായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ ആരംഭിച്ചു. വ്യോമ, നാവിക, തീരസംരക്ഷണ സേന സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. രണ്ടു വിമാനങ്ങളും നാലു നാവിക സേന കപ്പലുകളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇരട്ട എന്‍ജിനുകളുള്ള മിലിട്ടറി ട്രാന്‍സ്പോര്‍ട് വിമാനമാണ് എഎന്‍- 32. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഡോര്‍ണിയര്‍ വിമാനവും സമാനമായ രീതിയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top