×

അഭിഭാഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ അഡ്വ. സംഗീത ലക്ഷ്മണ

കൊച്ചി: അഭിഭാഷക സമരത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത്. പെണ്ണ് കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന് കുടപിടിക്കാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് അഭിഭാഷക സംഘടനയെ സമരത്തിലേക്ക് നയിച്ചതെന്ന് സംഗീത തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന പേക്കൂത്തുകള്‍ അനുകൂലിക്കുന്നത് പത്തു ശതമാനം അഭിഭാഷകര്‍ മാത്രമാണെന്നും അഡ്വ. സംഗീത ലക്ഷ്മണയുടെ പോസ്റ്റില്‍ പറയുന്നു. കോടതി ബഹിഷ്കരണം വിജയിക്കുന്നത് അഭിഭാഷകര്‍ അതിനെ അനുകൂലിക്കുന്നത് കൊണ്ടല്ലെന്നും, ഹര്‍ത്താല്‍ അനുകൂലിയല്ലെങ്കിലും ഹര്‍ത്താല്‍ വരുമ്ബോള്‍ ജോലിക്ക് പോകാത്തത് പോലെയാണെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു.

എന്തിന്റെ പേരിലായാലും ഇത്തരത്തിലുള്ള നാണംകെട്ടതും നെറികെട്ടതുമായ വേഷംകെട്ടുന്ന അഭിഭാഷകക്കൂട്ടത്തില്‍ താന്‍ ഉണ്ടാകില്ലെന്നും കോടതിയില്‍ തന്റെ കക്ഷിയുടെ കേസ് വിളിക്കുമ്ബോള്‍ കോടതിയ്ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച്‌ താനുണ്ടാകുമെന്നും വ്യക്തമാക്കിയാണ് സംഗീത ലക്ഷ്മണ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top