×

ലയാളി യുവതിയുടെ തിരോധാനം: എന്‍ഐഎ തിരഞ്ഞ ഖുറേഷി അറസ്റ്റില്‍

മുംബൈ • മലയാളി യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം തിരഞ്ഞ അര്‍ഷിദ് ഖുറേഷി മുംബൈയില്‍ അറസ്റ്റില്‍. കൊച്ചി സ്വദേശി മെറിന്‍ എന്ന മറിയത്തെ കാണാതായ കേസില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ ഖുറേഷിക്ക് ഇസ്‍ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്‍ലാ‍മിക് റിസര്‍ച്ച്‌ ഫൗണ്ടേഷനുമായി ബന്ധമുണ്ട്. മെറിനും ഭര്‍ത്താവ് യഹിയയും മുംബൈയില്‍ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടര്‍ന്നു ഖുറേഷിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിരുന്നു.

 

 

രാത്രി പത്തുമണിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. നവി മുംബൈയില്‍ വച്ചാണ് ഖുറേഷിയെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍തന്നെ കേരളത്തിലെത്തിക്കും. കൊച്ചിയിലെ കോടതിയിലാണ് ഇയാളെ ഹാജരാക്കുക.

മെറിന്റെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഖുറേഷിയിലെത്തിയത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എന്‍ഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. സഹോദരനെ മെറിനും യഹിയയും ചേര്‍ന്നു മതം മാറ്റാന്‍ ശ്രമിച്ചതായും അതിനായി ഖുറേഷിയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top